മുംബൈയില്‍ മാതാവി​െന്‍റ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത്​ ഒമ്ബതുമാസം

മുംബൈ: മുംബൈയില്‍ മാതാവി​െന്‍റ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത്​ ഒമ്ബതുമാസം. കഴിഞ്ഞദിവസം മുംബൈയിലെ വീട്ടില്‍നിന്ന്​ 83കാരിയായ വൃദ്ധയുടെ ഒമ്ബതുമാസം പഴക്കമുള്ള മൃതദേഹം പൊലീസ്​ കണ്ടെത്തുകയായിരുന്നു. മാതാവ്​ മരിച്ച വിവരം 53കാരി ആരോടും പുറത്തുപറഞ്ഞിരുന്നില്ല. ബാന്ദ്രയിലെ ചുയിം വില്ലേജിലാണ്​ സംഭവം.

53കാരി വീടി​െന്‍റ ജനലിലൂടെ മാലിന്യം വലിച്ചെറിയുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന്​ പൊലീസ്​ വീട്ടിലെത്തിയപ്പോഴാണ്​ വൃദ്ധയുടെ മരണവിവരം പുറത്തറിയുന്നത്​. 53കാരി മാതാവി​െന്‍റ മൃതദേഹത്തിനൊപ്പം ഒറ്റക്കായിരുന്നു താമസം. കോവിഡ്​ 19നെ തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണിനിടെയാണ്​ വൃദ്ധ മരിച്ചതെന്ന്​ പൊലീസ്​ പറയുന്നു.

മകള്‍ക്ക്​ മാനസിക അസ്വാസ്ഥ്യമുണ്ടെന്ന്​ അയല്‍വാസികള്‍ പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. മാനസിക അസ്വാസ്​ഥ്യമുള്ളതിനാലാണ്​ അമ്മയുടെ മരണവിവരം പുറത്തപറയാതിരുന്നതെന്നാണ്​ കരുതുന്നത്​. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്ബ്​ ഇവരുടെ വളര്‍ത്തുനായ്​ ചത്തപ്പോഴും ആരോടും പറയാതെ സൂക്ഷിച്ചുവെക്കുകയായിരുന്നു.

വൃദ്ധയുടെ മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലേക്ക്​ മാറ്റി. മകളെ ആരോഗ്യ പരിശോധനക്ക്​ വിധേയമാക്കി. അമ്മയുടെ മരണവുമായി ബന്ധ​െപ്പട്ട ചോദ്യങ്ങള്‍ക്ക്​ കൃത്യമായ മറുപടി നല്‍കാനായില്ലെന്നും പൊലീസ്​ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *