തിരുവനന്തപുരം: കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറാന്‍ സാധ്യത. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പണിമുടക്ക് വന്‍ നഷ്ട്ടമുണ്ടാക്കുമെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്സിന്‍്റെ ആശങ്ക. ബി എം എസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്. പണിമുടക്കില്‍ കെഎസ്‌ആര്‍ടിസി ടാക്സി ഓട്ടോ സര്‍വ്വീസുകളുണ്ടാകില്ല. കടകള്‍ അടഞ്ഞുകിടക്കും. പണിമുടക്കിനെ ജീവനക്കാരും പിന്തുണക്കുന്നതിനാല്‍ തെന്ന സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഹാജര്‍നില കുറവായിരിക്കും. അതേസമയം പണിമുടക്ക് തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തെ ബാധിക്കില്ലെന്നാണ് യൂണിയനുകള്‍ പറയുന്നത്.
