മറഡോണ ഓര്‍മ്മയായി

ബ്യൂണസ് അയേഴ്്‌സ്: അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം ഡീഗോ അര്‍മാന്റ മറഡോണ നിര്യാതനായി. ഫിഫയുടെ ഇരുപതാംനൂറ്റാണ്ടിന്റെ ഫുട്ബാള്‍ താരമെന്ന പദവിയുള്‍പ്പടെ ലോകഫുട്ബാളിലെ ഏറ്റവും വലിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ താരമായിരുന്നു. 1960 ഒക്ടോബര്‍ 30 ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്്‌സില്‍ ജനനം.
പത്താം നമ്പര്‍ ജഴ്്‌സിയില്‍ തിളങ്ങിയ മറഡോണ നാല് ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചു. 1986 ലെ ലോകകപ്പില്‍ അര്‍ജന്റീനയെ ജേതാക്കളാക്കി. വിസ്മയകരമായ ബോള്‍ കണ്‍ട്രോളിലൂടെ എതിരാളികളെ സ്തബ്്ദരാക്കുകയും കാണികളെ ത്രസിപ്പിക്കുകയും ചെയ്ത മാറഡോണ 1976 മുതല്‍ ഫുട്ബാള്‍ രംഗത്തുണ്ട്.ബാര്‍സലോന,നപ്പോളി,സെവില്ലി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ താരമായിരുന്നു. ക്ലബ്ബ് ഫുട്ബാളില്‍ 491 മല്‍സരങ്ങളില്‍ നിന്നായി 259 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. അര്‍ജന്റീന ദേശീയ ടീമില്‍ 77 മുതല്‍ 94 വരെ കളിച്ചു. 106 മല്‍സരങ്ങളിലായി 42 ഗോളുകള്‍ നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു ടീമുകളുടെ മാനേജറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *