സ്ഥാനാര്‍ഥികള്‍ക്കും ഏജന്‍റുമാര്‍ക്കും സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവ്

പ​യ്യ​ന്നൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ഏ​ജ​ന്‍​റു​മാ​ര്‍​ക്കും മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല ​െപാ​ലീ​സ് ചീ​ഫി​ന് ഹൈ​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ 15ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി എ​സ്.​കെ. മു​ഹ​മ്മ​ദ്, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ലെ കെ.​വി. ആ​ബി​ദ, പ​തി​ന​ഞ്ചി​ലെ കെ.​പി. രാ​ജേ​ന്ദ്ര​കു​മാ​ര്‍, എ​ര​മം-​കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി എം. ​മു​ര്‍​ഷി​ദ് എ​ന്നി​വ​ര്‍ അ​ഡ്വ. പി.​എം. ഹ​ബീ​ബ് മു​ഖേ​ന ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

വോ​ട്ട​ര്‍​മാ​രെ വ​ഴി​യി​ല്‍ ത​ട​യു​ന്നി​െ​ല്ല​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്താ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്​​റ്റി​ങ്ങും വി​ഡി​യോ ക​വ​റേ​ജും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും സ​മാ​ധാ​ന​പ​ര​വും നീ​തി​പൂ​ര്‍​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും അ​ത് കോ​ട​തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 15 സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ.​പി. നാ​രാ​യ​ണ​ന്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ലും ഇ​ത്ത​ര​ത്തി​ല്‍ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

അ​ഞ്ച​ര​ക്ക​ണ്ടി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ബൂ​ത്ത് ഏ​ജ​ന്‍​റു​മാ​ര്‍​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഹൈ​കോ​ട​തി നി​ര്‍​ദേ​ശം. ക​ണ്ണൂ​ര്‍ ജി​ല്ല പൊ​ലീ​സ് ചീ​ഫി​നാ​ണ് ഹൈ​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. വേ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി ജ​സ്​​ലീ​ന ടീ​ച്ച​ര്‍, നാ​ലാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി ഹു​സൈ​ന്‍ വേ​ങ്ങാ​ട് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. വോ​ട്ട​ര്‍​മാ​രെ വ​ഴി​യി​ല്‍ ത​ട​യു​ന്നി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്താ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പ് ദി​വ​സം സി.​ആ​ര്‍.​പി.​എ​ഫി​നെ അ​ട​ക്കം വി​ന്യ​സി​ച്ച്‌ പൊ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും ക​ഴി​ഞ്ഞ മാ​സം ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2015 ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൊ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ന്ന​ത്തെ മൂ​ന്നാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി ഹു​സൈ​ന്‍ വേ​ങ്ങാ​ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​നു​കൂ​ല വി​ധി നേ​ടു​ക​യും ചെ​യ്​​തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *