പത്തനംതിട്ട: ജില്ലയില്‍ സി.പി.ഐക്ക് നിര്‍ണായക സ്വാധീനമുള്ള ഏക മണ്ഡലമാണ് അടൂര്‍. പന്തളം, അടൂര്‍ നഗരസഭകളും ഏഴ് ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.
1967ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ ഇവിടെ സി.പി.ഐയുടെ രാമലിംഗത്തിനായിരുന്നു വിജയം. പിന്നീട് തെങ്ങമം ബാലകൃഷ്ണനും ഇവിടെ സി.പി.ഐക്കുവേണ്ടി പട നയിച്ചു. എന്നാല്‍, പുറത്തുനിന്നെത്തിയ തെന്നല ബാലകൃഷ്ണ പിള്ളയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് നീണ്ട 30 വര്‍ഷം യു.ഡി.എഫിെന്റ കോട്ടയാക്കി അടൂരിനെ കാത്തുസൂക്ഷിച്ചു.
’77ലും ’82ലും വിജയിച്ച തെന്നല ബാലകൃഷ്ണന് ’87ല്‍ സി.പി.എമ്മിെന്റ ആര്. ഉണ്ണികൃഷ്ണ പിള്ളയോട് തോറ്റാണ് അടൂര്‍ വിട്ടത്. പിന്നീടായിരുന്നു കോട്ടയത്തുകാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണെന്റ രംഗപ്രവേശം. ’87ല്‍ യു.ഡി.എഫ് കൈവിട്ട മണ്ഡലം ’91ല്‍ സിറ്റിങ് എം.എല്‍.എ ആര്. ഉണ്ണികൃഷ്ണ പിള്ളയെ തോല്പിച്ച് തിരിച്ചുപിടിച്ച തിരുവഞ്ചൂരിെന്റ പടയോട്ടമായിരുന്നു പിന്നെ.
’96ല്‍ യുവനേതാവ് കെ.എന്‍. ബാലഗോപലിനെയും 2001ല്‍ ഇടതു പൊതുസ്വതന്ത്രന് പള്ളിക്കല്‍ പ്രസന്നകുമാറിനെയും 2006ല്‍ വീണ്ടും കേരള കോണ്‍ഗ്രസിെന്റ ഡി.കെ. ജോണിയെയും തിരുവഞ്ചൂര്‍ തറപറ്റിച്ചു.
ഓരോ തെരഞ്ഞെടുപ്പിലും തിരുവഞ്ചൂരിെന്റ ഭൂരിപക്ഷം വര്‍ധിച്ചു. മണ്ഡലം സംവരണമായി മാറിയതോടെയാണ് അടൂരില്‍ തോല്‍വി അറിയാതെ വിരാജിച്ച തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് മടങ്ങിയത്. ഇതിനുശേഷം മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫ് നടത്തിയ ശ്രമം ലക്ഷ്യംകണ്ടില്ല. ചിറ്റയം ഗോപകുമാറിലൂടെ സി.പി.ഐ മണ്ഡലം തിരിച്ചുപിടിക്കുകയും ചിറ്റയം രണ്ടാംവട്ടവും വിജയം ആവര്‍ത്തിക്കുകയും ചെയ്തു.
പഴയ പന്തളം മണ്ഡലത്തിെന്റ ഭാഗങ്ങളും കൂട്ടിചേര്‍ക്കപ്പെട്ട അടൂരില്‍ ഇത്തവണ ബി.ജെ.പി വലിയ പ്രതീക്ഷയിലാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് പന്തളം നഗരഭരണം പിടിച്ചതാണ് സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രതീക്ഷക്ക് കാരണം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി കെ. സുരേന്ദ്രന് രണ്ടാമതെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തില്‍നിന്ന് വ്യക്തമാകും.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകളും സംഘടന ദൗര്‍ബല്യവും പരിഹരിച്ച് മണ്ഡലം കൈവിട്ട് പോകാതിരിക്കാന്‍ സി.പി.എംതന്നെ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.
യു.ഡി.എഫ് അടൂര്‍ നഗരസഭ മുന്‍ ചെയര്മാന് ബാബു ദിവാകരന്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എം.ജി. കണ്ണന്, പന്തളം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്, അഡ്വ. കെ. പ്രതാപന് എന്നിവരില്‍ ആരെയെങ്കിലുമാകും അടൂരിലേക്ക് നിയോഗിക്കുക.
ചിറ്റയം ഗോപകുമാറിന് ഒരവസരം കൂടി ലഭിക്കുന്നിെല്ലങ്കില് മുന്‍ കൊല്ലം ജില്ല പ്രസിഡന്റ് ദേവിക, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന് എന്നിവരെ സി.പി.ഐ പരിഗണിേച്ചക്കും. പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷാകും അടൂരില്‍ ബി.ജെ.പിയുടെ തുറുപ്പുശീട്ട്.
