ജിദ്ദ: കോവിഡ് രണ്ടാം തരംഗത്തിെന്റ ഭീഷണി ഒഴിവാക്കാന്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന് അവസാനിക്കേയാണ് ഇന്ന് രാത്രി 10 മുതല്‍ അടുത്ത 20 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. രാജ്യത്തെ റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. പാഴ്സലുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം പാടില്ല. പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നതും തുടരും.
നിയന്ത്രണങ്ങള്‍ ഇങ്ങനെ:
ഒന്ന്: സാമൂഹിക പരിപാടികളിലെ പരമാവധി ഒത്തുചേരലുകള്‍ 20 വ്യക്തികളില്‍ കവിയരുത്.
രണ്ട്: എല്ലാ വിനോദപരിപാടികളും നിര്‍ത്തുക
മൂന്ന്: സിനിമാശാലകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, സ്വതന്ത്ര ഇന്‍ഡോര്‍ ഗെയിംസ് സ്ഥലങ്ങള്‍ അല്ലെങ്കില്‍ റസ്റ്റോറന്റുകള്‍, ഷോപ്പിങ് സെന്ററുകളിലെ വിനോദ കേന്ദ്രങ്ങള്‍, കായിക (ജിം പോലെ) കേന്ദ്രങ്ങള്‍ എന്നിവ അടക്കുക.
നാല്: റസ്റ്റാറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ അകത്തിരുന്ന് ഭക്ഷണം നല്‍കുന്നത് നിര്‍ത്തുക. സേവനം പാര്‍ലല്‍ നല്കുന്നതില് പരിമിതപ്പെടുത്തുക.
ഇവന്റുകള്‍, മീറ്റിങുകള്‍, ഒത്തുച്ചേരല്‍, പാര്‍ട്ടികള്‍, ഖബറടക്ക ചടങ്ങുകള്‍ എന്നിവക്ക്, നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍ സൂചിപ്പിച്ച മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ആരോഗ്യ മുന്‍കരുതല്‍ തീരുമാനങ്ങള്‍ അധികാരികളുടെ നിരന്തരമായ വിലയിരുത്തലിനും വിധേയമായിക്കും.
കോവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ച പ്രസ്താവനയുടെ തുടര്‍ച്ചയാണിത്. തീരുമാനം 20 ദിവസം കൂടി തുടരും. ഫെബ്രുവരി 14 രാത്രി 10 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിച്ച ശിപാര്‍ശയുടെ ഭാഗമാണ് തീരുമാനം.
