കേന്ദ്ര സര്‍ക്കാറിന്​ അഹങ്കാരത്തിനൊപ്പം ഭയവും വര്‍ധിച്ചു -ശശി തരൂര്‍

കോഴിക്കോട്​: കേന്ദ്ര സര്‍ക്കാറിന്​ അഹങ്കാരത്തിനൊപ്പം ഭയവും വര്‍ധിച്ചതായി ശശി തരൂര്‍ എം.പി. അഭിപ്രായം പറയുന്നവരെ ജയിലിലടക്കാന്‍ ശ്രമിക്കുന്നത്​ സര്‍ക്കാറി​‍െന്‍റ ഭയത്തി​‍െന്‍റ ലക്ഷണമാണെന്ന്​ ദേവഗിരി സെന്‍റ്​ ജോസഫ്​സ്​ കോളജില്‍ നടന്ന സംവാദ പരിപാടിക്കിടെ ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ഭരിക്കുന്നവരുടെ ദുര്‍ബലതയുടെ ലക്ഷണമാണ്​, കര്‍ഷകസമരത്തെ പിന്തുണച്ച ഗ്രെറ്റ തുന്‍ബര്‍ഗി​‍െന്‍റ ട്വീറ്റ്​ ഷെയര്‍ ചെയ്​ത ദിശ രവിയെ ബംഗളൂരുവില്‍നിന്ന്​ അറസ്​റ്റ്​ ചെയ്​ത്​ ഡല്‍ഹിയിലെത്തിച്ച്‌​ ജയിലിലടച്ചത്​. വെറും 21 വയസ്സുകാരിക്ക്​ സര്‍ക്കാറിനെ വീഴ്​ത്താനാകുമോയെന്ന്​ ശശി തരൂര്‍ ചോദിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്​ നാണക്കേടാണ്​ ഇത്തരം സംഭവങ്ങള്‍.

രാജ്യത്ത്​ അഭിപ്രായ സ്വാതന്ത്ര്യം വരാന്‍ ബി.ജെ.പിയുടെ സര്‍ക്കാര്‍ മാറേണ്ടിവരും. അതുവരെ അടങ്ങിയിരിക്കാതെ യുവജനത അവരു​െട ശബ്​ദം കേള്‍പ്പിക്കണം. രാജ്യത്തി​ന്​ പേരുദോഷമുണ്ടാകുന്ന നടപടികളാണിതെല്ലാം. ലോകം മുഴുവന്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *