തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമന നിരോധനം ശുപാര്‍ശെ ചെയ്തവരാണ് യുഡിഎഫ് എന്നും ഉമ്മന്‍ ചാണ്ടി ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീണ്ട് എല്ലാ കഷ്ടതകള്‍ക്കും ഉത്തരവാദി താനാണെന്ന് ഏറ്റുപറയണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ ഒരു കാലുപിടിക്കല്‍ രംഗം കണ്ടു. യാഥാര്‍ത്ഥത്തില്‍ ആരുടെകാലോണോ പിടിച്ചത് അദ്ദേഹമാണ് ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത്. എന്നിട്ട് പറയണം എല്ലാ കഷ്ടത്തിനും ഇടയായത് താനാണെന്ന്. താനാണിതിന് ഉത്തരവാദിയെന്ന് അദ്ദേഹം പറയണം. മുഖ്യമന്ത്രി പറഞ്ഞു
അവരോട് അത്തരമൊരു തുറന്നു പറച്ചിലുണ്ടായാല്‍ അല്‍പം അവരോട് നീതി കാണിച്ചു എന്ന് പറയാനാകുമെന്നും മുട്ടിലിഴയേണ്ടതും മറ്റാരുമല്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഇവിടെ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കുന്നതിനുമുളള നടപടികളുമാണ് യുഡിഎഫ് ബോധപൂര്‍വ്വം സ്വീകരിച്ചു വരുന്നത്. യൂണിഫോമിട്ട സേനകളിലേക്കുളള റാങ്ക് ലിസ്റ്റ് കാലാവധി നേരത്തെ മൂന്ന് വര്‍ഷമായിരുന്നത് ഒരു വര്‍ഷമായി കുറച്ചത് 2014 ജൂണില്‍ ആയിരുന്നു. അതിനായി അന്നത്തെ പിഎസ്സി ചെയര്‍മാന് കത്തെഴുതിയ ആഭ്യന്തരമന്ത്രി ആരായിരുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്‍ജെഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോളാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ആളുകള്‍ മറുപടി പറയേണ്ടത് ഈ ഉദ്യോഗാര്‍ത്ഥികളോടാണ്. തങ്ങള്‍ വഞ്ചിക്കാന്‍ ശ്രമിക്കുന്ന യുവജനങ്ങളോടാണ്. അദ്ദേഹം പറഞ്ഞു.
റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് ലക്ഷക്കണക്കിന് വരുന്ന തൊഴിലന്വേഷകരുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്നത് ഗൗരവകരമായ കാര്യമാണ്. കൃത്യമായി പരീക്ഷകള്‍ നടത്തുകയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിലൂടെ എല്ലാവര്‍ക്കും അവസരം ലഭിക്കുകയുമാണ് സര്‍ക്കാരിന്റെ നയം. നമ്മുടം ഉദ്യോഗാര്‍ത്ഥികള്‍ പാവപ്പെട്ട തൊഴിലന്വേഷകര്‍ അവരെ അപടമായ രീതിയില്‍ സമരം നടത്താന്‍ പ്രേരിപ്പിക്കുന്നത് അപകടകരമായ കളിയാണെന്ന ഓര്‍മിപ്പിക്കാനുളളു. അത് തിരിച്ചറിയാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്നേ അഭ്യര്‍ത്ഥിക്കാനുളളു എന്നും മുഖ്യ മന്ത്രി പറഞ്ഞു.
