നെല്ലൂര്‍; ജനിക്കാന്‍ പോകുന്നതു പെണ്‍കുട്ടിയാണെന്നു ജ്യോതിഷി പറഞ്ഞതിനെ തുടര്‍ന്നു ഗര്‍ഭിണായായ യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണു സംഭവം. ഒന്നര വയസ്സുളള പെണ്‍കുട്ടിയുടെ അമ്മയായ ഗിരിജ രണ്ടാമതും ഗര്‍ഭം ധരിക്കുന്നതും പെണ്‍കുട്ടിയാണെന്നു ജ്യോതിഷി ഭര്‍തൃവീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും ചേര്‍ന്നു ഗിരിജയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു.
കഴിഞ്ഞമാസം 19 നാണു സംഭവം. മുപ്പതുശതമാനത്തോളം പൊളളലേറ്റ ഗിരിജയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പലതരം ആസിഡുകള്‍ ഒന്നിച്ചാക്കി ശരീരത്തില്‍ ഒഴിച്ചതായാണു സംശയം. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ഗിരിജയുടെ ഭര്‍ത്താവിനെയും, ഭര്‍തൃപിതാവിനെയും അറസ്റ്റു ചെയ്യുകയും ചെയ്തു.
