തിരുവനന്തപുരം: മുസ്ലിം ലീഗിനെ ദേശീയ ജനാധിപത്യ സഖ്യത്തിലുള്‍പ്പെടുത്താന്‍ ക്ഷണിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കുന്ന കക്ഷിയാണ് മുസ്ലിം ലീഗ്.
ന്യൂനപക്ഷങ്ങളെ ബന്ധപ്പെടുത്തിയാണ് ബി.ജെ.പി നേതാക്കള്‍ സംസാരിച്ചത്. വര്‍ഗീയത മാറ്റാന്‍ ലീഗ് പുതിയ പാര്‍ട്ടിയാവേണ്ടിവരും. ട്രോളര്‍ കരാര്‍ വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം കൊണ്ട് പരിഹാരമാവില്ല. സര്‍ക്കാര്‍ നിലപാട് മറികടന്നാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെങ്കില്‍ അതന്വേഷിക്കണം.
കള്ളം പിടിക്കപ്പെട്ടപ്പോള്‍ ഒഴിയാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ തീരുമാനിക്കും. ഘടകകക്ഷികളുമായി അനൗപചാരിക ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഒൗപചാരിക ചര്‍ച്ച ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
