കോഴിക്കോട്: ബേപ്പൂരില്‍ വീണ്ടും മുസ്ലിംലീഗ് അങ്കത്തിന്. അധികമായി ലീഗ് ചോദിച്ച പേരാമ്ബ്രക്ക് പകരമാണ് യു.ഡി.എഫ് ലീഗിന് ബേപ്പൂര്‍ അനുവദിക്കുന്നത്. ഏണി ചിഹ്നത്തില്‍ ഇത് ആറാം തവണയാണ് ലീഗ് ബേപ്പൂരില്‍ പടക്കിറങ്ങുന്നത്. കോ-ലീ-ബി സഖ്യത്തിെന്റ പേരില്‍ ലീഗ് വെട്ടിലായ മണ്ഡലം കൂടിയാണിത്.
1996ലും 2006ലും ബേപ്പൂരില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ഥി ഉമ്മര്‍ പാണ്ടികശാലതന്നെയാണ് ഇത്തവണയും ലീഗ് പട്ടികയിലെ ആദ്യപേര്. മുസ്ലിം ലീഗ് ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.സി അബൂബക്കറിെന്റ പേരുമുണ്ട്. യൂത്ത് ലീഗ് നേതാവിനെ ബേപ്പൂരില്‍ പരിഗണിക്കുന്നതിനും ആലോചനയുണ്ട്. കോണ്‍ഗ്രസില്‍ എന്‍.പി. മൊയ്തീന് രണ്ടുതവണ ജയിച്ചതൊഴിച്ചാല്‍ എന്നും ഇടതുമുന്നണിക്കൊപ്പമാണ് മണ്ഡലം.
1970ലാണ് ആദ്യമായി ലീഗ് മണ്ഡലത്തില്‍ മത്സരിച്ചത്. അന്ന് സി.പി.എമ്മിലെ കെ. ചാത്തുണ്ണിമാസ്റ്റര്ക്കെതിരെ മുസ്ലിം ലീഗിലെ പി.കെ. ഉമ്മര്ഖാന് മത്സരിച്ചുതോറ്റത് 2315 േവാട്ടിന്.
1980ല്‍ കോണ്‍ഗ്രസിലെ എന്‍.പി. മൊയ്തീനെതിരെ അഖിലേന്ത്യ ലീഗിലെ എന്‍.െക. അബ്ദുല്ലക്കോയ മത്സരിച്ചു. 1987ല്‍ അബ്ദുറഹ്മാന് മാസ്റ്ററാണ് ടി.കെ. ഹംസക്കെതിതിരെ മത്സരിച്ച് 2277 വോട്ടിന് തോറ്റത്. 91ലായിരുന്നു കോ-ലീ-ബി വിവാദത്തിലെ നായകന് കെ. മാധവന്‍കുട്ടിക്ക് ലീഗ് പിന്തുണ കൊടുത്തത്. ബി.ജെ.പി നോമിനിയായിരുന്ന മാധവന്‍കുട്ടിക്ക് മുസ്ലിം ലീഗ് അധ്യക്ഷനായിരുന്ന ശിഹാബ്തങ്ങള്‍ വോട്ടഭ്യര്‍ഥിച്ചത് രാഷ്ട്രീയവിവാദങ്ങള്‍ക്ക് തിരികൊളുത്തി.
ടി.കെ. ഹംസതന്നെയാണ് 91ലും ജയിച്ചത്. 1996ല്‍ ഉമര്‍ പാണ്ടികശാല ടി.കെ. ഹംസയോട് തോറ്റത് 12,096 വോട്ടിന്. 2001ല്‍ എം.സി മായിന്‍ഹാജി വി.കെ.സി. മമ്മദ്കോയയോട് 5071 വോട്ടിന് തോറ്റു.
2006ല്‍ എളമരം കരീമിനോട് മത്സരിച്ചത് ഉമര്‍ പാണ്ടികശാലതന്നെയായിരുന്നു. മുസ്ലിം ലീഗിെന്റ ജില്ല പ്രസിഡന്റ് ആണ് ഉമര്‍ പാണ്ടികശാല.നേരത്തേ ബേപ്പൂര്‍ മണ്ഡലത്തിെന്റ ഭാഗമായ ഒളവണ്ണ പഞ്ചായത്ത് നിലവില്‍ കുന്ദമംഗലം നിയോജകമണ്ഡലത്തിെന്റ ഭാഗമാണ്.സി.പി.എമ്മിെന്റ ഉറച്ച പഞ്ചായത്താണിത്.
രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികള്‍ ഭരിക്കുന്നത് മുസ്ലീം ലീഗ് ആണ്. 2011ല്‍ യു.ഡി.എഫിലെ ആദം മുല്‍സി എളമരം കരീമിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു. 5316 വോട്ടിനാണ് ആദം മുല്‍സി തോറ്റത്.
