വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം:  വട്ടപ്പാറയില്‍ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണക്കോട് സ്വദേശി സനില്‍ദാസ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ചയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തുള്ള ബ്യൂടിപാര്‍ലറില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്.

ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പ്രതിയായ സനില്‍ദാസിന്റെ ഓടോറിക്ഷയില്‍ സഞ്ചരിച്ച സമയത്താണ് പരിചയപ്പെട്ടത്. സാമ്ബത്തിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ പ്രതി കുറഞ്ഞ പലിശക്ക് വായ്പ തരപ്പെടുത്താമെന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ഇതിനായി എംഡിയെ കാണണമെന്നാവശ്യപ്പെട്ട് വീട്ടമ്മയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. മെഡിക്കല്‍ കോളേജിനടുത്തുള്ള ലോഡ്ജില്‍ വച്ചാണ് പീഡിപ്പിച്ചതെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *