സ്പെഷ്യല്‍ ക്ലാസിനു ശേഷം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ കേസ്

ജലന്ധര്‍: സ്‌പെഷ്യല്‍ ക്ലാസിന് ശേഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ഏപ്രില്‍ 12ന് ആയിരുന്നു സംഭവം. ജലന്ധറിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ് എടുത്തത്. കുപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാഴാഴ്ച ക്ലാസിലെത്തി അധ്യാപകനെ മര്‍ദ്ദിക്കുകയും മുഖത്ത് കരി ഒഴിക്കുകയും ചെയ്തു.

ക്ലാസ് അവസാനിച്ചതിന് ശേഷം അധികമായി ചില പാഠങ്ങള്‍ പഠിപ്പിക്കാനുണ്ട് എന്ന പേരില്‍ പെണ്‍കുട്ടിയെ അധ്യാപകന്‍ പിടിച്ചു നിര്‍ത്തുകയായിരുന്നെന്നും തുടര്‍ന്ന് ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു എന്നുമാണ് ആരോപണം. പെണ്‍കുട്ടി കുടുംബാംഗങ്ങളോട് കാര്യം തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ അധ്യാപകനെതിരെ സെക്ഷന്‍ 354 എ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞതിനു ശേഷം പെണ്‍കുട്ടിയെ പിടിച്ചു നിര്‍ത്തിയ അധ്യാപകന്‍ തന്റെ മൊബൈല്‍ ഫോണില്‍ ഒരു അശ്ലീല സിനിമ കാണാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് പരാതി.

പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ അശ്ലീല ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നു. ഇത്തരത്തിലുള്ള അധാര്‍മികമായ പ്രവൃത്തികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പറഞ്ഞ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുസും അധ്യാപകനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചു.

സമാനമായ മറ്റൊരു സംഭവത്തില്‍ അധ്യാപികയുടെ ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ്. ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ നടന്ന സംഭവത്തില്‍ അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ അയച്ചും ശാരീരികമായ അടുപ്പം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചും വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടല്‍ സഹിക്കാനാവാതെ വന്നപ്പോള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു.

മരിച്ച വിദ്യാര്‍ഥിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് പ്രകാരം, ആവശ്യമുള്ളപ്പോഴൊക്കെ പ്രസ്തുത അധ്യാപിക വിദ്യാര്‍ത്ഥിയെ മുതലെടുക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട്, ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ആത്മഹത്യാ കുറിപ്പിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിലാസ്പൂരിലെ ടോര്‍വ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി വരികയും ചെയ്യുന്നു.

ഈ വിദ്യാര്‍ഥിയുമായി അടുപ്പത്തിലായ അധ്യാപിക ശാരീരികബന്ധം പുലര്‍ത്താന്‍ വിദ്യാര്‍ഥിയെ നിര്‍ബന്ധിക്കുകയായിരുന്നു. അതേസമയം, അവര്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ മറ്റൊരു ജീവനക്കാരനുമായും അദ്ധ്യാപിക അടുപ്പം പുലര്‍ത്തി. ഇതേക്കുറിച്ച്‌ അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ മാനസികമായ ആഘാതമാണ് വിദ്യാര്‍ഥിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

ആത്മഹത്യാ കുറിപ്പിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി പ്രചരിച്ചിരുന്നു. പിന്നീട് പൊലീസ് ആ കുറിപ്പ് കണ്ടെടുക്കുകയും അത് പരസ്യമാക്കുന്നതിനെ വിലക്കുകയും ചെയ്തു. പ്രത്യേകമായ കോഡ് ഭാഷയിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. ഇത് ഡീകോഡ് ചെയ്യാന്‍ പൊലീസിന് രണ്ടു ദിവസമാണ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *