ബംഗളൂരു സാധാരണ നിലയിലേയ്ക്ക്; നിരോധനാജ്ഞ പിന്‍വലിച്ചു

ബംഗളൂരു: കാവേരി നദീജല പ്രശ്‌നത്തില്‍ ബംഗളൂരുവില്‍ പൊട്ടിപുറപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നു. സംഘര്‍ഷം കുറഞ്ഞതോടെ ബംഗളൂരു നഗരത്തിന്റെ വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. നഗരം സാധാരണ നിലയിലായതോടെ ആളുകള്‍ ജോലിക്ക് പോയിതുടങ്ങിയെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. സംഘര്‍ഷത്തിന് കുറവ് വന്നെങ്കിലും സുരക്ഷസേനയും പോലീസും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സംഘര്‍ഷം കുടുതല്‍ നടന്ന മേഖലകളില്‍ സേന ഫഌഗ് മാര്‍ച്ച് നടത്തി. അതേസമയം വിഷയത്തില്‍ കന്നട സംഘടനകളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നു. ബംഗളൂരു–മൈസൂര്‍ ഹൈവേയിലെ ചന്നപട്ടണത്ത് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *