ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ക്ക് തോല്‍വി. പ്രതിഗോവിന്ദച്ചാമിക്ക് അതിവേഗകോടതി നല്‍കിയ വധശിക്ഷ സൂപ്രീംകോടതി റദ്ദാക്കി. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതിനാലാണ് പ്രതി കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടത്. ഹൈക്കോടതി നല്‍കിയ ജീവപര്യന്തം തടവ് ശിക്ഷ നിലനില്‍ക്കും.പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂരിന്റെ വാദം ഭാഗികമായി കോടതി അംഗീകരിക്കുകയായിരുന്നു.
2011 ലാണ് സൗമ്യ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തു വച്ച് പാസഞ്ചര്‍ ട്രെയിനില്‍ വച്ച് കൊലചെയ്യപ്പെട്ടത്. സൗമ്യയെ ഗോവിനന്ദച്ചാമി ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ അതിവേഗ കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു. ഹൈക്കോടതി ജീവപര്യന്തം തടവും ശിക്ഷിച്ചു. വിധിയെ ചോദ്യം ചെയ്ത് പ്രതി സുപ്രീം കോതിയെ സമീപിക്കുകയായിരുന്നു. സൗമ്യയെ പ്രതി കൊലപ്പെടുത്തിയിട്ടില്ലെന്നും സൗമ്യയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കൊലപാതകത്തിന് തെളിവോ സാക്ഷികളോ ഇല്ലെന്നായിരുന്നു സൂപ്രീം കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് വധശിക്ഷ റദ്ദാക്കിയത്.
സര്‍ക്കാര്‍ അഭിഭാഷകന്‍ മോശമായി വാദിച്ചതു കൊണ്ടാണ് വധശിക്ഷ ഇല്ലാതായതെന്ന് സൗമ്യയുടെ അമ്മ സുമതി ഷൊര്‍ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കോടതി വിധി വന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
