കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിര്‍ദേശങ്ങളില്ല; മഹാമാരികാലത്ത്​ സര്‍ക്കാറി​െന്‍റ കരുതല്‍

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കു​േമ്ബാഴും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറി​െന്‍റ ആദ്യ ബജറ്റ്​. കോവിഡ്​ പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നാണ്​ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്​തമാക്കിയത്​.

വരുമാനം കുറഞ്ഞതും ചെലവ്​ കൂടിയതും മൂലം കടുത്ത പ്രതിസന്ധിയാണ്​ കേരളം അനുഭവിക്കുന്നത്​. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ല. പ്രതിസന്ധിഘട്ടത്തില്‍ കടമെടുത്താലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. പ്രതിസന്ധിക്ക്​ ശേഷം ചെലവ്​ ചുരുക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.

കോവിഡ്​കാലത്ത്​ സര്‍ക്കാറി​െന്‍റ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്​. നികുതി നല്‍കി ജനങ്ങള്‍ സര്‍ക്കാറിനെ പിന്തുണക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നികുതിയുടെ പേരില്‍ മഹാമാരികാലത്ത്​ വ്യാപാരികളെ ബുദ്ധിമുട്ടിക്കാനില്ലെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *