കേന്ദ്രം വാക്സിന്‍ നയം മാറ്റിയതില്‍ കേരളത്തിന് നിര്‍ണായക പങ്ക്-ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതില്‍ കേരളത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ നയമാണ് പ്രധാനപ്പെട്ട കാരണമെന്ന് കരുതുന്നത്.

ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം, ആരോഗ്യം ഒന്നാമത് എന്ന സമീപനത്തിന് ഇന്ത്യയിലാകെ അംഗീകാരം കിട്ടി എന്ന് മാത്രമല്ല, ഇത്തരം നിലപാട് എടുക്കണം എന്നൊരു സമ്മര്‍ദ്ദം ഇന്ത്യയിലാകെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നയം മാറ്റിയതുകൊണ്ടായില്ല, സമയബന്ധിതമായി എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്നതാണ് പ്രധാനമെന്നും ധനമന്ത്രി പറഞ്ഞു.

സൗജന്യ വാക്സിന്‍ നല്കാന്‍ വര്‍ഷങ്ങള്‍ സമയമെടുത്താല്‍ അതുകൊണ്ട് യാതൊരു ഫലവും ഉണ്ടാകില്ല.

വാക്സിന്‍ നയം തിരുത്തിയത് കുറച്ച്‌ കൂടി നേരത്തെ ആകമായിരുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *