തിരുവനന്തപുരം: മരം മുറിക്കാനുള്ല ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത് കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും എന്നാല്‍ ആ ഉത്തരവിന്റെ മറവില്‍ ആരെങ്കിലും മരം മുറിച്ചു വിറ്റിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കാനം ഇത് പറഞ്ഞത്.
തങ്ങള്‍ നട്ട മരം മുറിക്കാന്‍ നിരവധി കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും അപേക്ഷകള്‍ നിരവധി ആയപ്പോള്‍ അതിന് അനുകൂലമായി തീരുമാനം എടുക്കുകയായിരുന്നുവെന്ന് കാനം പറഞ്ഞു. “തങ്ങള്‍ നട്ട മരങ്ങള്‍ മുറിക്കുകയെന്നത് കര്‍ഷകരുടെ അവകാശമായി തോന്നിയതിനാലാണ് മരം മുറിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ആ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുക തന്നെ വേണം,” കാനം അഭിപ്രായപ്പെട്ടു.
കര്‍ഷകരുടെ പ്രശ്നം മനസ്സിലാക്കി എടുത്ത തീരുമാനമായിരുന്നുവെന്നും പ്രതികള്‍ പറയുന്നതിനൊന്നും മറുപടി പറയാന്‍ സാധിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
