ഓണത്തിന് മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനമായി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
തിരുവനന്തപുരം മൃഗശാലയില്‍ പാമ്ബു കടിയേറ്റു മരിച്ച ഹര്‍ഷാദിന്‍റെ കുടുംബത്തിനു 20 ലക്ഷം രൂപ ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി. പത്തുലക്ഷം രൂപ വീട് നിര്‍മിക്കാനാണ് നല്‍കുന്നത്. കുടുംബത്തിലെ ആശ്രിതര്‍ക്ക് ജോലി നല്‍കാനും പതിനെട്ടു വയസുവരെ കുട്ടികളുടെ പഠന ചെലവ് സര്‍ക്കാര്‍ വഹിക്കാനും യോഗം തീരുമാനിച്ചു.
സമ്ബൂര്‍ണ ബജറ്റ് പാസാക്കാന്‍ ഈ മാസം 21 മുതല്‍ നിയമസഭ സമ്മേളനം ചേരുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ ധാരണയായി. അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുടെ സസ്പെന്‍ കാലാവധി കഴിയുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനയില്‍ വന്നിട്ടില്ല.
