ചികിത്സക്കും മറ്റുമുള്ള പണപ്പിരിവുകള്‍ നിരീക്ഷിക്കണമെന്ന്​ ​ൈഹകോടതി

കൊച്ചി: ക്രൗഡ്​ ഫണ്ടിങ്​ നടത്തി പണം സമാഹരിക്കുന്ന സംഭവങ്ങളില്‍ സര്‍ക്കാറിന്‍റെ നിരീക്ഷണം വേണമെന്ന്​ ഹൈകോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്​ഥ ശരിയല്ലെന്നും കോടതി പറഞ്ഞു. സ്​പൈനല്‍ മസ്​കുലാര്‍ അട്രോഫി രോഗം ബാധിച്ച കുട്ടികളുടെ ചികിത്സ സൗജന്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കു​േമ്ബാഴായിരുന്നു കോടതിയുടെ പരാമര്‍ശം.

ചാരിറ്റി യൂട്യൂബര്‍മാരടക്കമുള്ളവര്‍ എന്തിനാണ്​ പണം സ്വന്തം അക്കൗണ്ടിലേക്ക്​ സമാഹരിക്കുന്നതെന്നും കോടതി ചോദിച്ചു. ചികിത്സാ സഹായത്തിനും മറ്റും പണപ്പിരിവ്​ നടത്തുന്ന സംഭവങ്ങളില്‍ സര്‍ക്കാറിന്‍റെ നിരീക്ഷണം വേണമെന്നും കോടതി പറഞ്ഞു. പൊലീസ്​ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി ചൂണ്ടികാട്ടി.

സഹായിക്കാനാഗ്രഹിക്കുന്നവരുടെ പണം ആവശ്യക്കാരിലെത്തുന്നത്​ തടയാനാകില്ല. അതേസമയം, ഇത്തരം പണപ്പിരിവുകള്‍ സംബന്ധിച്ച്‌​ വിവാദങ്ങളുണ്ട്​. പിരിച്ചെടുക്കുന്ന പണം പൂര്‍ണമായും പ്രസ്​തുത ആവശ്യത്തിന്​ ചെലവഴിക്കുന്നുവെന്ന്​ ഉറപ്പുവരുത്തുന്നില്ല. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ നിരീക്ഷണം ആവശ്യമാണെന്നും പൊലീസിന്‍റെ ഇടപെടല്‍ വേണമെന്നും കോടതി ചൂണ്ടികാട്ടി.

ഒരു ഡോസ്​ മരുന്നിന്​ 18 കോടിയോളം രൂപ ചെലവു വരുന്ന എസ്​.എം.എ രോഗികളായ കുട്ടികളുടെ ചികിത്സാ ചെലവ്​ സര്‍ക്കാര്‍ വഹിക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഹരജി. നേരത്തെ, കണ്ണൂരിലെ ഒരു കുട്ടിക്കായി ആറു ദിവസം കൊണ്ട്​ 18 കോടി രൂപ ക്രൗഡ്​ ഫണ്ടിങ്ങിലുടെ കണ്ടെത്തിയിരുന്നു. ഇതേ രോഗം ബാധിച്ച നിരവധി കുട്ടികള്‍ മരുന്നിന്​ പണം കണ്ടെത്താന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നുണ്ട്​. എന്നാല്‍, ഹരജിയിലെ ആവശ്യത്തോട്​ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *