ചെന്നൈ: പഴനി ക്ഷേത്രത്തില്‍ ഭര്‍ത്താവിനൊപ്പം പോയ തലശ്ശേരി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണമാരംഭിച്ചു. ഡിണ്ടുഗല്‍ എ.എസ്.പി രമണിപ്രിയയുടെ നേതൃത്വത്തിലെ സംഘത്തിനാണ് അന്വേഷണച്ചുമതല.
ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ദമ്ബതികള്‍ പഴനി അടിവാരത്തെ പൂങ്കാ റോഡിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. രാത്രി ഭര്‍ത്താവിനൊപ്പം ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ 40കാരിയെ ഭര്‍ത്താവിെന്റ മുന്നില്‍വെച്ച് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
മദ്യക്കുപ്പി ഉപയോഗിച്ച് രഹസ്യഭാഗത്ത് പരിക്കേല്പിച്ചു. ഭര്‍ത്താവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. ലോഡ്ജിലെ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ലോഡ്ജ് ജീവനക്കാര്‍, ഒാേട്ടാ ഡ്രൈവര്‍മാര്‍, കടയുടമകള്‍ തുടങ്ങിയവരുടെ മൊഴികള്‍ പൊലീസ് ശേഖരിച്ചു. നിലവില്‍ യുവതി പരിയാരം ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
പീഡന കേസില്‍ പൊലീസ് അന്വേഷണം ഉൗര്‍ജിതപ്പെടുത്തണമെന്ന് പാട്ടാളി മക്കള്‍ കക്ഷി പ്രസിഡന്റ് ഡോ. രാമദാസ് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കേരള ഡി.ജി.പി തമിഴ്നാട് പൊലീസ് മേധാവിയായ ശൈലേന്ദ്രബാബുവിനെയും ബന്ധപ്പെട്ടിരുന്നു.
