കള്ളവോട്ടിനെതിരെ പരാതി നല്‍കുമെന്ന് കോടിയേരി

കൊച്ചി: കള്ളവോട്ടിനെതിരെ എല്‍.ഡി.എഫ് പരാതി നല്‍കമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മികച്ച പോളിങ് എല്‍.ഡി.എഫിന് അനുകൂലമാകും.

തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തെന്നും കോടിയേരി പറഞ്ഞു.

തൃക്കാക്കരയില്‍ മൂന്നിടത്ത് കള്ളവോട്ട് സംബന്ധിച്ച പരാതി ഉയര്‍ന്നിരുന്നു. പൊന്നുരുന്നി, പാലാരിവട്ടം, കൊല്ലംകുടിമുകള്‍ എന്നിവിടങ്ങളിലാണ് പരാതി ഉയര്‍ന്നത്. പൊന്നുരുന്നിയില്‍ സഞ്ജു എന്നായാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയ ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് ആല്‍ബിനെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, പൊന്നുരുന്നിയില്‍ കള്ളവോട്ട് ഉണ്ടായിട്ടില്ലെന്നും ഓപ്പണ്‍ വോട്ടിന് വന്നയാളെയാണ് കസ്റ്റഡിയിലെടുത്തതെന്നും സ്വരാജ് പറഞ്ഞു.

കള്ളവോട്ട് നടന്നെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. പാലാരിവട്ടത്ത് കാനഡയിലുള്ളയാളുടെ പേരില്‍ കള്ളവോട്ട് നടന്നെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തി. കള്ളവോട്ട് സംബന്ധിച്ച പരാതികള്‍ പൊലീസ് സ്വീകരിക്കുന്നില്ലെന്ന ആരോപണം തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസ് ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *