ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരില്‍ തന്ത്രി പത്താം ക്ലാസുകാരിയെ പലതവണ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ ശരീരത്തിലെ ദുരാത്മാവിനെ തുരത്താന്‍ അമ്മയാണ് തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയെന്നാണ് വിവരം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന പേരില്‍ 65 കാരിയായ തന്ത്രി ചിന്ന പൂസാരി പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
തന്ത്രി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ മന്ത്രവാദം ചെയ്ത് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. അതിനുശേഷം പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു.
