ഡി.​എം.​കെ​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം; മുതിര്‍ന്ന നേതാക്കളുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തി

ചെ​ന്നൈ: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ഡി.​എം.​കെ​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം. ഈ ​മാ​സം 15ന്​ ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലേ​ക്ക്​ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി അ​യ​ച്ച ക്ഷ​ണ​ക്ക​ത്ത്​ ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ.

സ്റ്റാ​ലി​ന്​ ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ചി​രു​ന്നു. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ പൊ​തു​സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​ന്ന വി​ഷ​യ​മാ​ണ്​ യോ​ഗം ച​ര്‍​ച്ച ചെ​യ്യു​ക​യെ​ന്നും ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ന്നു​ത​ന്നെ കോ​ണ്‍​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യി​ട്ടു​ണ്ട്. കു​റേ​ക്കാ​ല​മാ​യി മ​മ​ത ബാ​ന​ര്‍​ജി​യു​മാ​യി ഡി.​എം.​കെ നേ​തൃ​ത്വം അ​ടു​ത്ത ബ​ന്ധ​മാ​ണ്​ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഡി.​എം.​കെ ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി സ്റ്റാ​ലി​ന്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​ത്. ചെ​ന്നൈ​യി​ലെ ഡി.​എം.​കെ ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ എ​സ്. ദു​രൈ മു​രു​ക​ന്‍, എം.​പി​ ടി.​ആ​ര്‍. ബാ​ലു, കെ.​എ​ന്‍. നെ​ഹ്​​റു, കെ. ​പൊ​ന്‍​മു​ടി തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ്​ സം​ബ​ന്ധി​ച്ച​ത്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ട്​ യോ​ഗ​ങ്ങ​ളി​ലും പ​​ങ്കെ​ടു​ക്ക​ണ​മോ​യെ​ന്നാ​ണ്​ യോ​ഗം ഗൗ​ര​വ​മാ​യി ആ​ലോ​ചി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി നി​ര്‍​ദേ​ശി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യെ പി​ന്തു​ണ​ക്ക​ണ​മെ​ന്നാ​ണ്​ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​നി​ല​പാ​ട്​ ഡി.​എം.​കെ ഇ​തേ​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *