പൊഴുതന കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

കല്‍പ്പറ്റ: വയനാട് പൊഴുതന കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ഈ മേഖലയില്‍ ഇത് മൂന്നാം തവണയാണ് ഉരുള്‍പൊട്ടുന്നത്.

2018 ആഗസ്റ്റ് എട്ടിനായിരുന്നു ആദ്യമായി കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടായത് തുടര്‍ന്ന് 2019 ലും ഇത് ആവര്‍ത്തിക്കപ്പെട്ടിരുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ഈ സ്ഥലങ്ങളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് മൂന്നരയോടെ മുമ്ബ് ഉരുള്‍പൊട്ടിയ സ്ഥലത്തു തന്നെ ചെറിയ രീതിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഉരുള്‍പൊട്ടി വന്ന സമീപത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത് കൊണ്ട് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളൊ, ആളപായമോ ഉണ്ടായിട്ടില്ല.

2018 ലെ ഉരുള്‍പൊട്ടലിനെ ഭാഗമായുള്ള പുനരധിവാസം നടപ്പിലാക്കിയിരുന്നില്ല. ഉരുള്‍പൊട്ടലുണ്ടായ സമീപത്തുള്ള 25 ഓളം കുടുംബങ്ങളെ നഷ്ടപരിഹാരം നല്‍കി മാറ്റിപാര്‍പ്പിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യ ഭീഷണി മുഴക്കി സ്ഥലം സന്ദര്‍ശിക്കുന്ന തഹസില്‍ദാറെയും, വൈത്തിരി പോലിസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും തടഞ്ഞുകൊണ്ട് പ്രതിഷേധം അറിയിക്കുകയാണ് സമീപത്തെ നാട്ടുകാര്‍. ആദ്യം ഉരുള്‍പൊട്ടിയ സ്ഥലത്ത് തന്നെയായിരുന്നു ഇപ്പോഴുണ്ടായ ഉരുള്‍പൊട്ടലിന്‍റെ അവശിഷ്ടങ്ങള്‍ വന്നടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *