കോഴിക്കോട് : വനാതിര്‍ത്തിയില്‍ ജണ്ട നിര്‍മിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപരം ഡിവിഷനില്‍ ക്രമക്കേട് നടന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്.
അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
2019- 20, 2020-21 സാമ്ബത്തിക വര്‍ഷങ്ങളിലായി സംസ്ഥാനത്ത് ജണ്ട നിര്‍മിക്കുന്നതിന് 22.01 കോടി രൂപയാണ് വനംവകുപ്പ് ചെലവഴിച്ചത്. തിരുവനന്തപുരം ഡിവിഷനില്‍ 2019-20ല്‍ 1.26 കോടിയും 2020-21 ല്‍ 3.04 കോടിയും ചെലവഴിച്ചു.
തിരുവനന്തപുരം ഡിവിഷന്റെ പരിധിയില്‍ ജണ്ട നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരും അളവ് രേഖപ്പെടുത്തിയവരും പരിശോധിച്ച് ബില്ല് പാസാക്കി തുക നല്കിയ ഉദ്യോഗസ്ഥര്‍ എല്ലാവരും നിയമപ്രകാരം വീഴ്ചകള്‍ക്ക് ഉത്തരവാദികളാണെന്നും മന്ത്രി രേഖാമൂലം സി.ആര് മഹേഷിന് മറുപടി നല്കി.
