പി.സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി

തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി. ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

​​ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ കൈവശമുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടു.

സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്ബാകെ മൊഴി നല്‍കുമ്ബോഴാണ് പീഡന പരാതി ഉന്നയിച്ചത്. 2014 മുതല്‍ പി.സി ജോര്‍ജുമായി ബന്ധമുണ്ട്. ഫോണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. കേസില്‍ തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ ക്യാമ്ബിന്റെ ആളല്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി പറഞ്ഞു.

സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിക്കു നേരെ കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നാണ് എഫ്.ഐ.ആര്‍. പി.സി ജോര്‍ജിനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അതിനിടെ കള്ളക്കേസാണെന്ന് എടുത്തിരിക്കുന്നതെന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര നടപടിയാണ് തന്റെ അറസ്റ്റ് എന്നാണ് പി.സി ജോര്‍ജ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *