ഭാര്യയേയും മകളെയും കൊല്ലാന്‍ ശ്രമിച്ച പൈലറ്റ് ജീവനൊടുക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിഷാദരോഗത്തെ തുടര്‍ന്ന് പൈലറ്റ് ഭാര്യയേയും മകളെയും വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കി. ശനിയാഴ്ച വൈകുന്നേരം മയൂര്‍വിഹാറിലായിരുന്നു സംഭവം. മുന്‍ പൈലറ്റായ ആനന്ദ് കുമാര്‍ സിംഗാണ് ജീവനൊടുക്കിയത്. ഭാര്യ രാജലക്ഷ്മിയുമായും മകള്‍ അഭിലാഷയുമായും വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് സ്വന്തം റിവോള്‍വറില്‍നിന്നും ആനന്ദ് വെടിയുതിര്‍ത്തത്. എന്നാല്‍ വെടിവയ്പില്‍നിന്നും രാജലക്ഷ്മിയുമായും അഭിലാഷയുമായും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പിന്നീട് ആനന്ദ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. സ്വകാര്യ വിമാനത്തിന്റെ പൈലറ്റായിരുന്ന ആനന്ദ് ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *