തൊണ്ടിമുതല്‍ മോഷണക്കേസില്‍ തന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
കോടതികളില്‍ ഹാജരാകുന്നതിന് നിയമസഭാ സാമാജികര്‍ക്ക് ഇളവുണ്ട്. തനിക്ക് പകരം അഭിഭാഷകന്‍ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ആന്റണി രാജു ട്വന്റിഫോറിനോട് പറഞ്ഞു.
ഗതാഗത മന്ത്രി പ്രതിയായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ വിചാരണ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
16 വര്‍ഷം പൂര്‍ത്തിയായിട്ടും വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഒരു തവണ പോലും ആന്‍്റണി രാജു കോടതിയില്‍ ഹാജരായില്ല. കുറ്റപത്രത്തിന്‍്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് 24നു ലഭിച്ചു. മയക്കുമരുന്ന് കേസ് പ്രതിയെ സഹായിച്ചെന്നാണ് കേസ്. തൊണ്ടിയായി പിടിച്ച അടിവസ്ത്രം വെട്ടിച്ചെറുതാക്കി പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നാണ് ആരോപണം. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
28 വര്‍ഷം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 16 വര്‍ഷം മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചു. അതിനു ശേഷം 22 തവണ കേസ് വിളിച്ചു. എന്നാല്‍ ഒരു തവണ പോലും ആന്‍്റണി രാജു ഹാജരായില്ല.
