കുഞ്ഞാലിക്കുട്ടിയുടെ രാജഭീഷണി വാര്‍ത്ത തള്ളി പി.എം.എ സലാം

ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജഭീഷണി മുഴക്കി എന്ന വാര്‍ത്ത തള്ളി ജനറല്‍ സെക്രട്ടറി പി.എം.എ സലാം.

വാര്‍ത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്ലിം ലീഗില്‍ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്ന പതിവില്ല. കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കിയ സമരങ്ങള്‍ ഏതൊക്കെയെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ സൗഹാര്‍ദ്ദ സംഗമങ്ങള്‍ വിമര്‍ശനത്തിനുള്ള വേദി ആയിരുന്നില്ലെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

ലീഗ് ജനാധിത്യ പാര്‍ട്ടിയാണ്. ചര്‍ച്ചകളെ അടിച്ചമര്‍ത്താറില്ല. അഭിപ്രായ പ്രകടങ്ങള്‍ പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായി. എന്നാല്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല. ചന്ദ്രികയിലെ കടങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായ. അത് യോഗത്തിലുണ്ടായി. ലീഗിന്‍റെ സൗഹാര്‍ദ സംഗമം സര്‍ക്കാരിനെതിരെയുള്ളതായിരുന്നില്ല. പരമാവധി സൗഹൃദം ഉണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *