സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചു. രാവിലെ സഭ ആരംഭിച്ചതു മുതല്‍ ബഹളവുമായി സ്പീക്കറുടെ ചേംബറിനു മുന്നിലേക്കെത്തുകയായിരുന്നു പ്രതിപക്ഷം. ഇതേത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ചു. പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് ചോദ്യോത്തരവേള തുടങ്ങി മൂന്നാം മിനിറ്റില്‍ സ്പീക്കര്‍ നിര്‍ത്തിവയ്ക്കുയായിരുന്നു. നയപരമായ കാര്യങ്ങളില്‍ അഭിപ്രായ വത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും പക്ഷേ നിരന്തരം സഭാ നടപടികല്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ചോദ്യോത്തവേള നിര്‍ത്തിവച്ച ശേഷം സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *