പ്രതി ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു

ന്യൂഡല്‍ഹി: ദാദ്രിയില്‍, പശു മാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. റോബിന്‍ എന്ന രവി(20)യാണു മരിച്ചത്. ശ്വാസകോശ രോഗവും വൃക്കകളുടെ തകരാറുമാണു മരണത്തിനു കാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീര വേദനയെ തുടര്‍ന്നു രണ്ടു ദിവസം മുമ്പു റോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ ഇയാളെ ചൊവ്വഴ്ച രാവിലെ വീണ്ടും നോയിഡയിലെ ജല്ലാ ആശുപത്രിയില്‍ പ്രവേശിച്ചു. പിന്നീട് ഇവിടെനിന്നു ഡല്‍ഹിലെ എല്‍എന്‍ജെപി ആശുപത്രിയിലെക്കു മാറ്റുകയായിരുന്നു. രക്തത്തിലെ പഞ്ചാസരയുടെ അളവ് ക്രമതിതാമായി വര്‍ധിച്ചതും വൃക്കയുടെ തകരാറുമാണ് മരണ കാരണമെന്നു എല്‍എന്‍ജെപി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം രവിയ്ക്ക് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്നും മരണത്തിന്റെ ഉത്തരവാദിത്വം പോലീസിനാണെന്നും ഇയാളുടെ കുടുംബം ആരോപിച്ചു. റോബിന്റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *