അനുശ്രീയില്‍ നിന്നും ഒരു കട്ടന്‍ചായക്കും രണ്ടു പഫ്‌സിനും കൂടി 680 രൂപ ഈടാക്കിയ കോഫീഷോപ്പിനെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ലഘുഭക്ഷണശാലയ്‌ക്കെതിരെയാണ് നടപടി.
സെപ്റ്റംബര്‍ 23നാണ് അനുശ്രീ ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയചര്‍ച്ചയായിരുന്നു. പഫ്‌സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്‌സിനും ഒരു കാപ്പിക്കും ഒരു കട്ടന്‍ ചായയ്ക്കും കൂടി 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ…! ഇങ്ങനെ അന്തം വിടീക്കല്ലേ എന്നായിരുന്നു ബില്ലിന്റെ ഫോട്ടോസഹിതമുള്ള അനുശ്രീയുടെ കുറിപ്പ്.
