ഹഫീസ് സയീദിനെ എന്തിനു പാകിസ്ഥാന്‍ പരിപാലിക്കുന്നു

ന്യൂഡല്‍ഹി: ജമാത് ഉദ് ധവ തലവന്‍ ഹഫീസ് സയീദിനെ പാക്കിസ്ഥാന്‍ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നത് എന്ന് ഭരണ കക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്–നവാസ് (പിഎംഎല്‍–എന്‍) പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ലോകമേക്കര്‍. പാലമെന്റ് ആക്രമണം, പത്താന്‍കോട് ഭീകരാക്രമണം ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സയീദിനെ സംരക്ഷിക്കാന്‍ അദ്ദേഹം എന്തുകാര്യമാണ് പാക്കിസ്ഥാനായി ചെയ്തിരിക്കുന്നതെന്നും ലോമേക്കര്‍ ചോദിച്ചതായി പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യാന്തര സമൂഹത്തിനു മുന്നില്‍ പാക്കിസ്ഥാനെ വിമര്‍ശിക്കാനും ഭീകരതയുടെ വക്താക്കളായി ചിത്രീകരിക്കാനും ഇന്ത്യ ഹഫീസ് സയീദിനെയാണ് ഉപയോഗിക്കുന്നത്. കാഷ്മീര്‍ വിഷയത്തില്‍ സയീദ് പാക്കിസ്ഥാന് അനുകൂല സാഹചര്യമൊരുക്കുന്നുണ്ടെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നത് സയീദ് വിഷയത്തിലാണെന്നും പിഎംഎല്‍–എന്‍ ലോമേക്കര്‍ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *