ന്യൂഡല്‍ഹി: 246 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനം അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഓഗസ്റ്റ് 30നായിരുന്നു സംഭവം. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്നു മുംബൈയിലേക്കു വന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനമാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്.
ടേക്ക് ഓഫ് സമയത്ത് ബോയിംഗ് 777–300 ഇആര്‍ വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് അടുത്തെത്തിച്ചത്. റണ്‍വേ പൂര്‍ണമായും ഉപയോഗിക്കാതിരുന്ന പൈലറ്റിന്റെ പിഴവാണ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയത്. 231 യാത്രക്കാരും 15 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വ്യോമയാന മന്ത്രാലയം രണ്ടംഗ അന്വേഷണ കമ്മീഷനാണ് രൂപം നല്‍കിയിരിക്കുന്നത്.
