തെരുവുനായ ശല്യം; വിപുലമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് തെരുവുനായ ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ അടിയന്തിര നടപടി എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.

നാളെ(തിങ്കളാഴ്ച) ഉന്നതതല യോ​ഗം ചേരുമെന്നും പ്രശ്നം പരിഹരിക്കുന്നതിനായി വിപുലമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

152 സ്ഥലങ്ങളില്‍ എബിസി സെന്‍്ററുകള്‍ സര്‍ക്കാര്‍ സജ്ജീകരിക്കും. 30 എണ്ണം ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആംഭിച്ചിട്ടുണ്ടെന്ന് എം ബി രാജേഷ് പറഞ്ഞു. തെരുവു നായകളുടെ വന്ധ്യംകരണം തടസപ്പെട്ടത് കോടതി ഉത്തരവ് വന്നതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തില്‍ ചേരുന്ന ഉന്നതതല യോ​ഗത്തില്‍ പദ്ധതികള്‍ നടപ്പാക്കിയതിനെപ്പറ്റിയുള്ള വിലയിരുത്തലുകളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ കാസര്‍കോട് കുറുക്കന്റെ ആക്രമണവും വാര്‍ത്തയായി. പടന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് നേരെയും വളര്‍ത്തു മൃ​ഗങ്ങള്‍ക്കു നേരെയും കുറുക്കന്റെ ആക്രമണം ഉണ്ടായി. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട്, ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം. ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായയും ചത്തു. പേവിഷബാധയേറ്റാകാം നായ ചത്തതെന്നാണ് നാട്ടുകാരുടെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *