നല്ലതുമാത്രം വിചാരിച്ച് എടുത്ത ഒരു സിനിമാരംഗത്തിന് ഇതിലും വലിയ ഒരു പണി വേറെ കിട്ടാനുണ്ടോ? അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഒരു ചുവന്ന വട്ടംവരച്ച് വാട്‌സാപ്പില്‍ കിട്ടിയപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തലയില്‍ കൈവച്ചുപോയിരിക്കണം. ഷൂട്ടിങ്ങിനിടയിലും പിന്നെ തിയറ്ററില്‍ പലവട്ടം കണ്ടപ്പോഴും ഒരിക്കല്‍പോലും തോന്നിയിട്ടില്ലാത്ത കാര്യം കംപ്യൂട്ടറിനു മുന്‍പില്‍ മെനക്കെട്ടു കുത്തിയിരുന്നു കണ്ടെത്തിയിരിക്കുന്നു; ചില സാമൂഹിക മാധ്യമവിരുതന്മാര്‍.
അനുരാഗ കരിക്കിന്‍വെള്ളത്തില്‍ ആസിഫ് അലിയും രജിഷ വിജയനും അഭിനയിച്ച ക്ലൈമാക്‌സിലെ ചുംബനരംഗമാണ് സ്‌ക്രീന്‍ഷോട്ടുകളായി പ്രചരിക്കുന്നത്.
”ഞാന്‍ കമ്മിറ്റഡായ ഒരു ആക്ടറാണ്. സംവിധായകന്‍ പറയുന്നതുപോലെ അഭിനയിക്കുകയെന്നതാണു നടന്റെ കടമ. ബാക്കിയൊക്കെ ആളുകള്‍ ഓരോന്നു സങ്കല്‍പിച്ചെടുക്കുന്നതല്ലേ. നമുക്ക് എന്തു ചെയ്യാന്‍ പറ്റും ആളുകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല വിഷമമുണ്ട്” ആസിഫ് അലി പറയുന്നു.
റിലീസാകാനിരിക്കുന്ന ‘കവി ഉദ്ദേശിച്ചത്’ സിനിമയുടെ പ്രൊഡക്ഷന്‍ തിരക്കുകളിലാണ് ആസിഫ്. നല്ല സിനിമകള്‍ ചെയ്യുന്നതില്‍ ശ്രദ്ധിക്കുന്നതിനിടെ ഇത്തരം വിവാദങ്ങള്‍ക്കു പിന്നാലെ കൂടാന്‍ ആസിഫിനു താല്‍പര്യവുമില്ല.
”അമ്ബമ്‌ബോ…കഷ്ടം തന്നെ ചേട്ടന്മാരെ നിങ്ങളുടെ കാര്യം! എന്തായാലും നന്നായിട്ടുണ്ട്. ഇനിയുള്ള കാലവും ഇങ്ങനെത്തന്നെ മുന്നോട്ടുപോകണം. സിനിമയിലല്ല, ഇതൊക്കെ ഇത്തരത്തില്‍ കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. കൂട്ടുകാരന്റെ പെങ്ങളുടെ പടത്തിനു താഴെ പോലും വൃത്തികെട്ട കമന്റുകള്‍ എഴുതിച്ചേര്‍ത്തവരുടെ നാടാണല്ലോ ഇത്. ഒരദ്ഭുതവുമില്ല” ഇതേപ്പറ്റി തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കര്‍ പറയുന്നു.
”ഇതൊന്നും തമാശയായി എനിക്കു തോന്നുന്നേയില്ല. മലയാളിയുടെ മാനസികാവസ്ഥ എന്തുമാത്രം മോശമായിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഒരുപണിയുമില്ലാതെ ഓരോന്നൊക്കെ പടച്ചുവിടുന്നതു മാനസിക രോഗം തന്നെയല്ലേ. ഇതു പ്രചരിപ്പിക്കുന്നവരെങ്കിലും ചെയ്യുന്നതു ശരിയാണോ എന്നു ചിന്തിക്കണ്ടേ. അഭിനേതാക്കള്‍ പൊതുസ്വത്താണെന്നാണോ ഇവരുടെയൊക്കെ വിചാരം” നവീന്‍ ഭാസ്‌കര്‍ ചോദിക്കുന്നു.
