മനുഷ്യക്കടത്ത് വെബ്സൈറ്റുകള്‍ക്ക് പത്ത് ലക്ഷം ദിര്‍ഹം പിഴ

ദുബൈ: മനുഷ്യക്കടത്ത് സംഭവങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍.

മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നതിന് വെബ്സൈറ്റുകള്‍ വികസിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം പിഴചുമത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും അഭ്യൂഹങ്ങളും ചെറു

ക്കുന്നതിനുള്ള 2021ലെ ഫെഡറല്‍ നിയമത്തിന്‍റെ പ്രകാരമാണ് കനത്തപിഴ ചുമത്തുകയെന്ന് പ്രോസിക്യൂഷന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

മനുഷ്യക്കടത്തിനുവേണ്ടി ഒരു വെബ്സൈറ്റ് രൂപപ്പെടുത്തുകയോ മേല്‍നോട്ടം വഹിക്കുകയോ അല്ലെങ്കില്‍ ഒരു വെബ്സൈറ്റിലോ മറ്റോ ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കും നിയമം ബാധകമായിരിക്കും.

തെറ്റിദ്ധരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ ഉണ്ടാക്കുന്നതും ഓണ്‍ലൈനില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ക്കും പിഴചുമത്താന്‍ നിയമപ്രകാരം സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *