ദുരിതാശ്വാസനിധിയിലേക്കു ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ സംഭാവന: അഭിപ്രായം തേടി സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ഭ​ക്ത​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ല്‍ എ​ത്തു​ന്ന പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ല്‍​കു​ന്ന​തി​ല്‍ അ​ഭി​പ്രാ​യം തേ​ടി സു​പ്രീം​കോ​ട​തി.

വി​ശ്വാ​സി​ക​ള്‍ ക്ഷേ​ത്ര​ത്തി​നു ന​ല്‍​കു​ന്ന പ​ണം എ​തു വി​ധേ​ന വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​ന​ല്ലേ എ​ന്നും സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാ​ന്‍ ആ​കി​ല്ലെ​ന്ന ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. കേ​സി​ല്‍ ത​ത്‌​സ്ഥി​തി തു​ട​രാ​നും നി​ര്‍​ദേ​ശി​ച്ചു.

കേ​ര​ള​ത്തെ വീ​ര്‍​പ്പു​മു​ട്ടി​ച്ച പ്ര​ള​യകാ​ല​ത്തും കോ​വി​ഡ് പ്ര​തി​സ​ന്ധി​കാ​ല​ത്തും ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ​ത്തു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കു​ന്ന​ത് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഫു​ള്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം നി​യ​മ​ത്തി​ലെ വ​കു​പ്പ് 27 അ​നു​സ​രി​ച്ച്‌ ദു​രി​താ​ശ്വാ​സഫ​ണ്ടി​നാ​യി പ​ണം നീ​ക്കി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഭ​ക്ത​രു​ടെ താ​ത്പ​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ല്‍​കി​യ​തെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് സു​പ്രീം കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ക്ഷേ​ത്ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ​യും ഫ​ണ്ട് ന​ല്‍​കു​ന്ന​തി​ല്‍ തെ​റ്റി​ല്ല. ധ​ര്‍​മപ്ര​ചാ​ര​ക​ന്‍ ആ​യി​രു​ന്നു ശ്രീ​കൃ​ഷ്ണ​ന്‍. അ​തി​നാ​ല്‍ ത​ന്നെ കൃ​ഷ്ണ​ന്‍റെ പേ​രി​ലു​ള്ള ക്ഷേ​ത്ര​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പ​ണം ചെ​ല​വ​ഴി​ക്കാ​വു​ന്ന​താ​ണെ​ന്നു​മാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വാ​ദം.

ഭ​ക്ത​രി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന പ​ണം ക്ഷേ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ക്ഷേ​ത്ര​ത്തി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​ല​വു​ക​ള്‍​ക്കു​മാ​യി വി​നി​യോ​ഗി​ക്കാം എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് യു.യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് ദേ​വ​സ്വം ബോ​ര്‍​ഡ് സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ല്‍ തെ​റ്റു​ണ്ടോ എ​ന്നു സു​പ്രീം​കോ​ട​തി വാ​ക്കാ​ല്‍ ആ​രാ​യു​ക​യാ​ണ് ചെ​യ്ത​ത്. ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് ന​ല്‍​കു​ന്ന പ​ണം വി​വ​രാ​വ​കാ​ശനി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രി​ല്ലേ​യെ​ന്നും സു​പ്രീം കോ​ട​തി ചോ​ദി​ച്ചു.

തു​ട​ര്‍​ന്ന് കേ​സി​ലെ എ​തി​ര്‍ക​ക്ഷി​ക​ള്‍​ക്ക് ചീ​ഫ്ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നോ​ട്ടീ​സ് അ​യ​ച്ചു. ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന​കം മ​റു​പ​ടി സ​ത്യ​വാങ്ങ്മൂ​ലം ഫ​യ​ല്‍ ചെ​യ്യാ​ന്‍ എ​തി​ര്‍ക​ക്ഷി​ക​ളോ​ട് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *