ലഖ്നൗ: സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തുന്നവര്‍ക്ക് ഇനി മുതല്‍ മുന്‍കൂര്‍ ജാമ്യം ലഭ്യമല്ല.
ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രിമിനല്‍ നടപടി ചട്ടം പ്രകാരമുള്ള ബില്‍ നിയമസഭ പാസാക്കി. തുടര്‍ന്ന് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തി മുന്‍കൂര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി നടന്നവരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെയുള്ള ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായവരും, പോക്സോ നിയമ പ്രകാരം കേസെടുത്തവര്‍ക്കും ഇനിമുതല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല.
ക്രിമിനല്‍ നടപടി ചട്ടത്തിലും, പോക്‌സോ നിയമ പ്രകാരവുമുള്ള 438-ാം വകുപ്പില്‍ മാറ്റം വരുത്തുകയാണ് ചെയ്തത്. പുതിയ ഭേദഗതി നിയമപ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറ്റവാളികളോട് യാതൊരു വിധ ദയയും പാടില്ല. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവരുടെ തെളിവ് വിവരങ്ങള്‍ ശേഖരിക്കുക, തെളിവ് നശിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, തുടങ്ങിയ കാര്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ ശക്തമായ നിലാപാട് മുന്‍പും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്.
