ഫ്ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ഉപയോഗിച്ച കോണ്ടത്തിന്റെ എണ്ണം നോക്കി ലൈംഗിക തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കിയ അമ്മയും മകനും അറസ്റ്റില്‍.
വേശ്യാവൃത്തിയില്‍ നിന്ന് സാമ്ബത്തിക ലാഭമുണ്ടാക്കുകയും വേശ്യാലയം നടത്തി ലൈംഗികത്തൊഴിലാളികള്‍ക്ക് ഷിഫ്റ്റ് കഴിയുമ്ബോള്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കുകയും ചെയ്തതിനാണ് ഇരുവരും അറസ്റ്റിലായത്.
ഗ്ലിന്‍ യാന്‍ സുനിഗ ലാറ്റിന്‍ (28), ഇയാളുടെ അമ്മ അമ്ബാരോ ലാറ്റിന്‍ ബറില്ലസ് (52) എന്നിവരാണ് അറസ്റ്റിലായത്. 15 മിനിറ്റുള്ള സെക്സ് സെഷനുകള്‍ക്കൊപ്പം ഇരുവരും കുട്ടികളെയും ലൈംഗികതയ്ക്കായി എത്തിച്ചതായി സംശയിക്കുന്നു.
ഒരു ഷിഫ്റ്റ് സമയത്ത് എത്ര കോണ്ടം ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് പ്രതിഫലം ലഭിച്ചതെന്ന് ഇരുവരുടെയും കൂടെ ജോലി ചെയ്തിരുന്ന ഒരു ലൈംഗികത്തൊഴിലാളി പോലീസിനോട് പറഞ്ഞതായി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
വേശ്യാലയത്തിലേക്ക് ‘ജോണ്‍’ എന്ന പേരില്‍ രഹസ്യ ഏജന്റിനെ അയച്ചാണ് ഫ്‌ലോറിഡയിലെ ഒരു വീട്ടില്‍ നടത്തിയിരുന്ന വേശ്യാലയത്തിന്റെ ‘നിയമവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ പൊലീസ് കണ്ടെത്തിയത്. 15 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പണത്തിന് വേണ്ടി ലൈംഗികവൃത്തിയ്ക്ക് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഓരോ ക്ലയന്റിനും വെറും 25 ഡോളര്‍ എന്ന തുച്ഛ വേതനത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്യാന്‍ ബരിലാസ് തന്നോട് ഉത്തരവിട്ടതായി ഒരു ലൈംഗികത്തൊഴിലാളി വെളിപ്പെടുത്തി. പ്രതിദിനം ശരാശരി എട്ടോ പത്തോ പേരെ സ്വീകരിക്കേണ്ടി വരുന്ന ലൈംഗികത്തൊഴിലാളിയ്ക്ക് തന്റെ ജോലിയുടെ അവസാനം മുറിയില്‍ കിടക്കുന്ന ഉപയോഗിച്ച കോണ്ടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രതിഫലം ലഭിച്ചിരുന്നത്. പ്രതികള്‍ക്ക് മറ്റൊരു വരുമാന സ്രോതസ്സുണ്ടെന്നതിന് തെളിവില്ല.
