കൊല്ലം: പതിനേഴുകാരിയെ പഞ്ചായത്ത് മെമ്ബർ തട്ടിക്കൊണ്ടുപോയ കേസില്‍ ഇരയുടെ അച്ഛനും അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു.
അച്ഛൻ മരിച്ചു. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കൊറ്റങ്കര പഞ്ചായത്ത് അംഗം ടി.എസ്. മണിവർണ്ണനാണ് പ്രതി. പ്ലസ് വണ്‍ വിദ്യാർഥിനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണ അമ്മ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യയ്ക്ക് മുൻപ് മൂത്ത മകളുടെ ഭർത്താവിനെ അച്ഛൻ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. വീട്ടിലെത്തിയ മരുമകൻ അമ്മയെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യ നില അപകടകരമല്ല. പെണ്‍കുട്ടിയുടെ സ്കൂളില്‍ നാടകം പഠിപ്പിക്കാനെത്തിയ കൊറ്റങ്കര പഞ്ചായത്തിലെ സ്വതന്ത്ര അംഗമായ മണിവർണൻ അടുപ്പം സ്ഥാപിച്ച് ഫോണ്‍ വഴി ശല്യം ചെയ്തെന്നാണ് കേസ്.
മകളെ മണിവർണൻ തട്ടിക്കൊണ്ടുപോയെന്ന മതാപിതാക്കളുടെ പരാതിയിലും കേസുണ്ട്. മണിവർണൻ്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ രാത്രി 12 മണിക്ക് ശേഷം ഉള്‍പ്പെടെ 1000 ത്തില്‍ അധികം തവണ കുട്ടിയെ വിളിച്ചതായി കണ്ടെത്തി. കേസില്‍ കോടതി മണിവർണനെ റിമാൻഡ് ചെയ്തിരുന്നു.
കൊല്ലം: പതിനേഴുകാരിയെ പഞ്ചായത്ത് മെമ്ബർ തട്ടിക്കൊണ്ടുപോയ കേസില്‍ ഇരയുടെ അച്ഛനും അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു. അച്ഛൻ മരിച്ചു. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കൊറ്റങ്കര പഞ്ചായത്ത് അംഗം ടി.എസ്. മണിവർണ്ണനാണ് പ്രതി. പ്ലസ് വണ്‍ വിദ്യാർഥിനി…
