മഹാസമുന്ദ്: ഛത്തീസ്ഗഢില്‍ ഓടുന്ന കാറില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദേശിക ബിജെപി നേതാവിന്റെ ഉള്‍പ്പെടെ മൂന്നു പേര്‍ പ്രതികള്‍. ബിജെപി നേതാവിന്റെ മകന്‍ പ്രിന്‍സ് സലുജ, സുഹൃത്തുകളായ ദേവേന്ദ്ര, ഫരിദ് അലി എന്നിവരാണ് കുറ്റക്കാര്‍. ഇവരില്‍ ദേവേന്ദ്ര, ഫരിദ് അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവശേഷം ഒളിവില്‍പോയ സലുജയ്ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മഹാസമുന്ദ് സ്വദേശിയായ 36 വയസുകാരിയാണ് പീഡനത്തിനിരയായത്. രാത്രി വീടിനു സമീപം എത്തിയ പ്രതികള്‍ യുവതിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു. പിന്നീടു കാറില്‍വച്ച് യുവതിയെ മാനംഭംഗത്തിനിരയാക്കുകയും വീഡിയോ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയുമായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേദിവസം യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റു ചെയ്ത പോലീസ് കാറും പിടിച്ചെടുത്തു.
