
v
മലപ്പുറം-ആധുനിക ഇന്ത്യയുടെ ശില്പിയും, ലോകം ആദരിച്ച നേതാവും, കഠിനാദ്ധ്വാനത്തിലൂടെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത നെഹറുവിനെയും, നെഹറുവിന്‍ കാഴ്ചപ്പാടുകളേയും വിസമരിക്കാനും, ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാനും ഒരു ശക്തിക്കുമാകില്ലെന്നും, ഇന്‍ഡ്യയുള്ള ഇടത്തോളം കാലം നെഹറുവും അദ്ദേഹത്തിന്റെ സംഭാവനകളും ജനമനസ്സിലുണ്ടാകുമെന്നും എന്‍.സി.പി. എസ് ജില്ലാ കമ്മിറ്റി മലപ്പുറത്തു നടത്തിയ അനുസ്മരണ സമ്മേളനം വിലയിരുത്തി.
ഇന്‍ഡ്യന്‍ സ്വതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ് ഇന്ന് അധികാരത്തിലിരുന്ന് ചരിത്ര ബോധമില്ലാതെ,ലോകം ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന നെഹറുവിനെയും, നെഹറുവിന്‍ കാലഘട്ടത്തെയും പരിഹസിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത്. ഇത്തരക്കാരെ ഇന്ത്യന്‍ ജനത തിരിച്ചറിയുമെന്നും ഭരണത്തില്‍ നിന്ന് ഇറക്കിവിടുക തന്നെ ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
അനുസ്മരണയോഗം എന്‍.സി.പി. എസ് സംസ്ഥാന സെക്രട്ടറി ഡോ.സി.പി. കെ.ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു . എം. സി. ഉണ്ണികൃഷ്ണന്‍, സി.പി. രാധാകൃഷ്ണന്‍, പുലിയോടന്‍ മുഹമ്മദ്, പി.എം. ഹാരീസ് ബാബു, കെ. മധൂസൂദനന്‍ മാസ്റ്റര്‍, പി. കുട്ട്യാമു, സി. പ്രേമദാസ്, ബാബുരാജ് കോട്ടക്കുന്ന്, ഷെബിന്‍ തൂത, സക്കറിയ തോരപ്പ, വി.വി .ഫൈസല്‍, ടി. കെ. സുന്ദരന്‍, ഹഫ്‌സത്ത്, എന്‍. സുബൈര്‍, കെ. ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.