
തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ 40ാം വാര്‍ഷിക സമ്മേളനം 2025 ജനുവരി 10, 11, 12 തിയ്യതികളിലായി നടക്കും. ദേശീയഅന്തര്‍ ദേശീയ സെമിനാറുകള്‍, ബിരുദദാന മഹാ സമ്മേളനം, മമ്പുറം ഹെരിറ്റേജ് സെന്റര്‍, പൂര്‍വ വിദ്യാര്‍ഥി സംഗമം, ദാറുല്‍ഹുദാ സിബാഖ് 2025 ദേശീയ കലോത്സവം, ഡോക്യുമെന്ററി, സുവനീര്‍, ദാറുല്‍ഹുദാ ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ തുടങ്ങി വിപുലമായ പദ്ധതികളാണ് 40ാം വാര്‍ഷികത്തോടാനുബന്ധിച്ചു നടപ്പാക്കുന്നത്.
വാഴ്‌സിറ്റിയില്‍ നടന്ന മാനേജിംഗ് കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ ദാറുല്‍ഹുദാ റൂബി ജൂബിലി ലോഗോ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ചര്‍ച്ചക്ക് തുടക്കം കുറിച്ചു. ജോയിന്റ് സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.