തോറ്റ വിദ്യാര്‍ഥികള്‍ക്ക് സര്‍പ്രാഞ്ചിന്റെ വക അടി ശിക്ഷ

റായ്പുര്‍: സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വില്ലേജ് സര്‍പ്രാഞ്ചിന്റെ വക അടി ശിക്ഷ. ഛത്തീസ്ഗഡിലെ ബലോദ ബസാര്‍ ജില്ലയിലെ ഒരു ഗാമീണ സ്‌കൂളിലാണ് സംഭവം. ഏതാണ് 99 കുട്ടികളെ സര്‍പ്രാഞ്ച് വടികൊണ്ട് അടിച്ചുവെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഗിധൗരി പഞ്ചായത്തിലെ സര്‍ക്കാര്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് അടി കിട്ടിയത്. 105 വിദ്യാര്‍ഥികളാണ് സ്‌കൂളിലെ പരീക്ഷയ്ക്കിരുന്നത്. ഇവരില്‍ ആറുപേര്‍ മാത്രമാണ് കഷ്ടിച്ച് പാസായത്. വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി സംഭവിച്ചതറിഞ്ഞ് സര്‍പ്രാഞ്ച് ശത്രുഘന്‍ സാഹുവും സുഹൃത്തും ചേര്‍ന്ന് സ്‌കൂളിലെത്തുകയായിരുന്നു.

സ്‌കൂളില്‍വെച്ച് തോറ്റ വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ വാങ്ങിയശേഷം ഓരോരുത്തരെയായി അടുത്തുവിളിക്കുകയും അടി നല്‍കുകയും ചെയ്തു. ഒരു വിഷയത്തില്‍ തോറ്റവര്‍ക്ക് രണ്ട് അടിയും 45 വിഷയത്തില്‍ തോറ്റവര്‍ക്ക് 810 തവണ അടിയുമായണ് നല്‍കിയത്. വിദ്യാര്‍ഥികള്‍ സംഭവത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞതോടെയാണ് വിവാദമായത്.

രക്ഷിതാക്കള്‍ പരാതിയുമായി ഉടനടി പോലീസിനെ സമീപിച്ചു. പ്രിന്‍സിപ്പലും സ്‌കൂള്‍ അധ്യാപകരും നോക്കിനില്‍ക്കെ കുട്ടികളെ അടിക്കാന്‍ സാഹുവിന് ആരാണ് അധികാരം നല്‍കിയതെന്ന് രക്ഷിതാക്കള്‍ ചോദിക്കുന്നു. അതേസമയം, വിദ്യാര്‍ഥികളെ നല്ലവഴിക്ക് നയിക്കുക മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് സാഹുവിന്റെ വിശദീകരണം. അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *