ബിസിനസ് ഡസക്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന്റെ
സൂചനകള്‍ സാമ്പത്തിക മേഖലയില്‍ പ്രകടമാവുന്നുണ്ട്. കേന്ദ്രധനമന്ത്രി
അരുണ്‍ ജയറ്റ്‌ലി വായപയുടെ പലിശനിരക്ക് കുറക്കണമെന്ന് റിസര്‍വ്വ ബാങ്ക്
ഗവര്‍ണര്‍ ഡോ രഘുരാം രാജനോട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു.
കേന്ദ്ര തലസ്ഥാന മേഖലയിലും മുംമ്പൈ നഗരഭാഗത്തും റിയല്‍ എസറ്റെയ്റ്റ്
മേഖലയിലെ മന്ദഗതിയാണ് ധനമന്ത്രിയെ ഞെട്ടിപ്പിക്കുന്നത്. ഈ പ്രദേശങ്ങളില്‍
ഏകദേശം ഏഴര ലക്ഷം ഫഌറ്റുകള്‍/ വീടുകളാണ് വില്‍ക്കാനാവാത്തതെന്ന
കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇവയില്‍ വലിയ ഒരു
ഭാഗവും കോടികള്‍ വിലമതിക്കുന്നതാണ്. 2008 മുതല്‍ നിര്‍മ്മിച്ചവയാണ്
പലതും. ചുരുങ്ങിയത് ഒരു ഫളാറ്റിന് ഒരു കോടി രൂപയെന്ന് കണക്കാക്കിയാല്‍
തന്നെ ഏഴര ലക്ഷം കോടി രൂപയാണ് വിനിമയ നടക്കാതെ കെട്ടികിടക്കുന്നത്. ഇത് ആ
മേഖലയിലെ മന്ദഗതി പ്രകടമാക്കുന്നു. ഇത്തരം വീടുകള്‍ വാങ്ങുന്നതിന് കുറഞ്ഞ
പലിശയുളള ബാങ്ക് വായ്പ തരപെടുത്തുകയെന്ന ഉദ്ദേശ്യത്തിലാണ് മന്ത്രി
ഗവര്‍ണ്ണറെ കണ്ടത്.
സാമ്പത്തിക മേഖല തളര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ചലിപ്പിക്കാന്‍
എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന ബജറ്റ്
സമ്മേളനത്തില്‍ നാണക്കേടുണ്ടാവുമെന്ന് മന്ത്രാലയത്തിനറിയാം. സാമ്പത്തിക
അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അപൂര്‍വ്വ സാഹചര്യമാണിപ്പോഴുളളതെന്നാണ്
വിവിധ സൂചികകള്‍ വ്യക്തമാക്കുന്നത്.
ക്രൂഡോയിലിന്റെ കുത്തനെയുളള വിലയിടിച്ചില്‍ ഒരു ബാരലിന് വെറും 38 ഡോളറി
ലേക്കുളള കൂപ്പ് കുത്തല്‍ അന്താരാഷ്ട്ര രംഗത്തെ പ്രതിസന്ധി
രൂക്ഷമാവുക്കുന്ന പശ്ചാതലം കൂടിയുണ്ട്. വിദേശത്തേക്ക് മനുഷ്യവിഭവം
കയറ്റിയയക്കുന്ന കേരളം പോലുളള സംസ്ഥാനങ്ങളെ ഇത് വലിയ തരത്തില്‍
ബാധിക്കും. ഇപ്പോള്‍ തന്നെ റിയല്‍ എസറ്റ്റ്റ് രംഗത്തെ മന്ദഗതിയും
റബറിന്റെ വിലക്കുറവും സംസ്ഥാനത്തിന്റെ പൂരോഗതിയെ നിയന്ത്രിച്ചുകഴിഞ്ഞു.
ഇനി നിലനില്‍പ്പിനെ അത് ബാധിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
മുന്നറിയപിപുകള്‍ പലതും ലഭിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സംസ്ഥാന
സര്‍ക്കാറിന്റെ സാമ്പത്തിക നയം മാറ്റുന്നതിന് തയ്യാറാവുന്നില്ലെന്നതാണ്
ശ്രദ്ധേയം. പലിശ നിരക്ക് കുറച്ച് വിപണി ഊര്‍ജ്ജിതപെടുത്തിയാലും ദേശീയ
വരുമാനത്തിന് കനത്ത വെല്ലുവിളികളാണ് നേരിടേണ്ടി വരിക.
യാതൊരു നിയന്ത്രണവുമില്ലാതെ വിലക്കയറ്റം കുതിച്ചുയുരുന്ന സാഹചര്യത്തില്‍
രാഷ്ടത്തിന്റെ പൊളറ്റിക്കല്‍ ഇക്കോണമി സംമ്പന്ധിച്ച യാതൊരു ആശങ്കകളും
ഉത്തരവാദിത്ത പെട്ട രാഷ്ടീയപാര്‍ട്ടികളുടെ ഭാഗത്തുന്നിന്നുണ്ടായിട്ടില്ല.
പകരം എം പിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്.
പുരകത്തുമ്പോള്‍ കൈക്കോലുരുന്ന പ്രവര്‍ത്തനമാണ് അവരുടെ ഭാഗത്തുനിന്നും
ഉണ്ടാവുന്നതെന്നാണ് വിദഗദര്‍ ആശ്ചര്യപെടുന്നത്.
