എട്ട് ചൈനീസ് അന്തര്‍വാഹിനികള്‍ പാക്കിസ്ഥാന്

ന്യൂഡല്‍ഹി: പാക്കിസ്ഥാന് എട്ട് അന്തര്‍വാഹിനികള്‍ നിര്‍മ്മിച്ചു നല്കാന്‍ കരാറായതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. 500 കോടി അമേരിക്കന്‍ ഡോളറാണ് ഇടപാട് തുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യാനായി അറബിക്കടലില്‍ ഈ യുദ്ധ അന്തര്‍വാഹിനികള്‍ പാക്കിസ്ഥാന്‍ വിന്യസിച്ചേക്കുമെന്നാണ് നിരീക്ഷണം.

ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇടപാടിനെക്കുറിച്ച് ഈ വര്‍ഷമാദ്യം പാക്കിസ്ഥാന്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, ചൈന ഇതാദ്യമായാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. പാക്കിസ്ഥാന്റെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തിയാണ് അന്തര്‍വാനിഹിനികള്‍ നിര്‍മ്മിക്കുക. നാലെണ്ണം കറാച്ചി ഷിപ് യാര്‍ഡിലും ശേഷിക്കുന്നവ ചൈനയിലും ആണ് നിര്‍മ്മിക്കുക. ആദ്യനാല് മുങ്ങിക്കപ്പലുകള്‍ 2023ലും ബാക്കി 2028ലും പാക്കിസ്ഥാനു കൈമാറാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *