ന്യൂഡല്‍ഹി: 1392 കോടി രൂപയുടെ എംബ്രായര്‍ വിമാന ഇടപാടില്‍ സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ വിദേശത്തുള്ള പ്രതിരോധ ഇടനിലക്കാരന്‍ വിപിന്‍ ഖന്നയാണ് മുഖ്യ പ്രതി. ഇടപാടില്‍ സിങ്കപ്പൂര്‍ കേന്ദ്രമായ ഇന്റര്‍ഡേവ് കമ്പനിയില്‍ നിന്ന് ഖന്നക്ക് കോഴ ലഭിച്ചെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2008ലാണ് ഇടപാട് നടന്നത്. ബ്രസീലിയന്‍ മാധ്യമങ്ങളാണ് അഴിമതി പുറത്തു കൊണ്ടുവന്നത്. എയര്‍ബോണ്‍ മുന്നറിയിപ്പ് സംവിധാനമുള്ള മൂന്ന് എംബ്രായര്‍ വിമാനം വാങ്ങാന്‍ ബ്രസീലിലെ എംബ്രായര്‍ കമ്പനിയും ഡി ആര്‍ ഡി ഒയുമാണ് കരാര്‍ ഒപ്പിട്ടത്.
