പാക്,ചൈനീസ് ഹാക്കര്‍മാര്‍ സജീവം

ന്യൂഡല്‍ഹി: രാജ്യസുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ചോരാതിരിക്കാന്‍ മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാക്,ചൈനീസ് ഹാക്കര്‍മാര്‍ മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഫോണ്‍ വിലക്കിയത്.

ഇത് സര്‍ക്കുലറായി ഇറക്കിയിട്ടുണ്ട്. ഉറി ആക്രമണത്തിന് മറുപടിയായി നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും ഫോണുകള്‍ ചോര്‍ത്താന്‍ നീക്കം നടന്നിരുന്നു. ഹാക്കര്‍മാര്‍ക്ക് മന്ത്രിമാരുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് യോഗതീരുമാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യാന്‍ കഴിയുമെന്ന സാധ്യത മുന്‍ നിര്‍ത്തിയാണ് കേന്ദ്രമന്ത്രിസഭാ, ഉപസമതി യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്കിയത്.

Leave a Reply

Your email address will not be published. Required fields are marked *